Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലും കി​ഴ​ക്ക​ൻ പ്ര​വി​​ശ്യ​യി​ലും ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​ന്നു. രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വു​ന്ന​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്​ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​ ന​ൽ​കി സി​വി​ൽ ഡി​ഫ​ൻ​സ്. വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, റ​ഫ ഗ​വ​ർ​ണ​റേ​റ്റ്, അ​ൽ ജൗ​ഫ്, ത​ബൂ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​ടു​ത്ത മൂ​ട​ൽ മ​ഞ്ഞി​ന്​ സാ​ധ്യ​ത.

ജീ​സാ​നി​ലെ ചെ​ങ്ക​ട​ൽ ഭാ​ഗ​ത്ത്​ ഉ​പ​രി​ത​ല കാ​റ്റി​​ന്റെ വേ​ഗ​വും തി​ര​മാ​ല​ക​ളു​ടെ ഉ​യ​ര​വും കൂ​ടു​മെ​ന്ന​തി​നാ​ൽ ആ ​ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. ചെ​ങ്ക​ട​ലി​ലെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ലും മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 30 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗത്തി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 35 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിലും കാ​റ്റ് വീ​ശു​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *