Home » Blog » Kerala » കോൺഗ്രസ് സ്ഥാപക ദിനഘോഷം നടത്തി
IMG-20251228-WA0065

മഞ്ഞപ്ര : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 140 -മത് സ്ഥാപകദിനാഘോഷവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആൻ്റണിയുടെ ജന്മദിനാഘോഷവും മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.പതാക ഉയർത്തൽ, 70 വയസ്സിന് മുകളിലുള്ള കോൺഗ്രസ് പ്രവർത്തകരെ ആദരിക്കൽ, മധുരപലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.

മുതിർന്ന കോൺഗ്രസ് അംഗവും പഞ്ചായത്ത് മുൻ പ്രസിഡൻറുമായ രാജൻ പല്ലൂർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് സെബാസ്റ്റ്യൻ മണവാളൻ അധ്യക്ഷത വഹിച്ചു.
കെ. സോമശേഖരൻ പിള്ള ജന്മദിന സന്ദേശം നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈ രാളി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷേർളി ജോസ്, എക്സിക്യൂട്ടിവ് അംഗം ഷൈബി പാപ്പച്ചൻ, ബൈജു കൈതാരത്ത്, ആൻ്റു തോട്ടുങ്ങ , പൗലോസ് കീഴ്ത്തറ, സുനിൽകുമാർ ഇളയിടത്ത്, ഇട്ടിയച്ചൻ മുടേരിപടി, കെ.പി സ്റ്റാൻലി, വർക്കി ഓലിയപ്പുറം, ജോൺസൺതിരുതനത്തിൽ, ജോസ് തോട്ടക്കര എന്നിവർ പ്രസംഗിച്ചു.

ചിത്രം: മഞ്ഞപ്രയിൽ നടന്ന കോൺഗ്രസ് സ്ഥാപക ദിനാഘോഷവും ,മുൻ മുഖ്യമന്ത്രി എ കെ ആൻ്റണിയുടെ ജന്മദിനഘോഷവും പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജൻ പല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.