Home » Blog » kerala Mex » പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ വി.എസിന്റെ ചിത്രം താഴെയിറക്കി, പേര് മായ്ച്ചു! പാറശ്ശാലയിൽ കോൺഗ്രസ്
Untitled-1-194-680x450

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിന്ന് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി. എസ്. അച്യുതാനന്ദന്റെ ചിത്രവും ഹാളിന്റെ പേരും നീക്കംചെയ്തതോടെ വിവാദം ശക്തമാകുന്നു. ബ്ലോക്ക് പ്രസിഡന്റായി കോൺഗ്രസ് പ്രതിനിധി എസ്. ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെയാണ് കോൺഫറൻസ് ഹാളിൽ ഉണ്ടായിരുന്ന വി. എസ്. അച്യുതാനന്ദന്റെ ചിത്രം താഴെയിറക്കുകയും ‘വി. എസ്. അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ’ എന്ന പേരെഴുത്ത് മായ്ച്ചതുമെന്നാണ് റിപ്പോർട്ടുകൾ.

നടപടിയിൽ സിപിഐഎം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഉഷ കുമാരി സ്ഥാനമൊഴിഞ്ഞ് പൊതുവേദിയിൽ മാപ്പ് പറയണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ചിത്രം മാറ്റിയ കാര്യം അറിയില്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നുമാണ് ഉഷ കുമാരിയുടെ പ്രതികരണം. ഹാളിലെ ബോർഡ് മാറ്റുന്നതും ചിത്രം ഒഴിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാൾ വി. എസ്. അച്യുതാനന്ദന്റെ പേരിൽ ഉദ്‌ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്.