Home » Blog » Kerala » സാംസങ് ഇന്ത്യ 30-ാം വാര്‍ഷികം ആഘോഷിക്കുന്നു
IMG-20251215-WA0036

കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ്, ഇന്ത്യയിലെ 30 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ നവീകരണ ഭാവി ലക്ഷ്യമിട്ട് പുതിയ തന്ത്രപരമായ ദര്‍ശനം ‘പവറിങ് ഇനൊവേഷന്‍ ഫോര്‍ ഇന്ത്യ’ പ്രഖ്യാപിച്ചു.

1995ല്‍ ഇന്ത്യയിലെത്തിയ ശേഷം, സാംസങ്ങ് രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ‘മേക്ക്ഇന്‍ ഇന്ത്യ’ ലക്ഷ്യങ്ങളുടെയും പ്രധാന പങ്കാളിയായി വളര്‍ന്നു. ഇന്ത്യയില്‍ ആദ്യമായി ടി.വി അവതരിപ്പിച്ച ബ്രാന്‍ഡായ സാംസങ്ങ് ഇന്ന് നോയ്ഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നും അത്യാധുനിക ഗവേഷണ, വികസന ശൃംഖലയും സ്ഥാപിച്ചിരിക്കുകയാണ്.
1.11 ലക്ഷം കോടി രൂപ വരുമാനമുള്ള സാംസങ്ങ് ഇന്ത്യയില്‍ പൂര്‍ണ്ണമായ എഐ പരിസ്ഥിതി സൃഷ്ടിച്ച ഏക ബ്രാന്‍ഡാണ്. സ്മാര്‍ട്ട്‌ഫോണുകളിലെ ഗാലക്‌സി എഐ, ഡിജിറ്റല്‍ ഉപകരണങ്ങളിലെ ബിസ്‌പോക്ക് എഐ, ടെലിവിഷനുകളിലെ വിഷന്‍ എഐ എന്നിവയെ സ്മാര്‍ട്ട് തിങ്‌സ് വഴിയുള്ള ഏകീകൃത അനുഭവമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
ഉദാരവല്‍ക്കരണം വഴി പുതിയ സാധ്യതകള്‍ തുറന്നുകിട്ടിയ 1995ല്‍ ഇന്ത്യയില്‍ ഞങ്ങളുടെ ആദ്യത്തെ ടിവി വിറ്റത് മുതല്‍ ഇന്ന് ഭാരതത്തിന്റെ ഏറ്റവും വിശ്വസനീയമായ സാങ്കേതിക പങ്കാളിയാകുന്നത് വരെ, സാംസങ്ങിന്റെ യാത്രയെ രൂപപ്പെടുത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, പരിധിയില്ലാത്ത അഭിലാഷം എന്നിവയാണെന്നും ‘വികസിത ഭാരതം’ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ പുരോഗതിക്ക് തങ്ങള്‍ ശക്തമായ കൂട്ടാളികളായിരിക്കുമെന്നും സാംസങ്ങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ.ബി പാര്‍ക്ക് പറഞ്ഞു.
ഇന്ത്യയുടെ ശക്തിയില്‍ നിര്‍മിച്ച നവീകരണം
30 വര്‍ഷമായി, സാംസങ് ലളിതമായ ഒറ്റ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നു: ഇന്ത്യയാണ് നവീകരണത്തിന് ശക്തി നല്‍കി വരുന്നത്.
ചെന്നൈയിലും നോയ്ഡയിലുമുള്ള രണ്ട് പ്ലാന്റുകളും, ഡല്‍ഹി, നോയ്ഡ, ബെംഗളൂരു എന്നിവിടങ്ങളിലെ മൂന്ന് ഗവേഷണ-വികസന കേന്ദ്രങ്ങളും, ഡല്‍ഹി എന്‍സിആറിലെ ആധുനിക ഡിസൈന്‍ സെന്ററും ചേര്‍ന്ന് ഇന്ത്യയുടെ ആവശ്യങ്ങളെയും സംസ്‌കാരത്തെയും മനസിലാക്കുന്ന പുതുതലമുറ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നു.
സാംസങ് ഡിസൈന്‍ ഡല്‍ഹി ഇന്ത്യന്‍ ഉപഭോക്താവിനുള്ള പ്രത്യേക അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു- കിഡ്‌സ് ടിവി, ഗാലക്‌സി എം, എഫ് സീരീസുകളുടെ ഇന്ത്യയ്ക്കനുയോജ്യമായ ഡിസൈനുകള്‍, പ്രാദേശിക സംസ്‌കാരത്തെ പ്രതിബിംബിപ്പിക്കുന്ന സിഎംഎഫ് ഘടകങ്ങള്‍ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.
ഗവേഷണ-വികസന മേഖലകളില്‍ എഐ, ഭാഷാ സാങ്കേതികവിദ്യ, സ്ട്രീമിംഗ്, ആക്‌സസിബിലിറ്റി, നെറ്റ്വര്‍ക്ക് നവീകരണം എന്നിവയില്‍ ഇന്ത്യയില്‍ നിന്നുള്ള ടീമുകള്‍ ആഗോള തലത്തില്‍ സംഭാവന നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പേറ്റന്റ് നേടിയിട്ടുള്ളവരില്‍ സാംസങ്ങിനുണ്ട് 14,000ത്തിലധികം പേറ്റന്റുകള്‍.
ഇന്ത്യയുടെ അടുത്ത തലമുറ നവീകരികളെ വളര്‍ത്തുന്നു
ഉല്‍പ്പന്നങ്ങള്‍ക്കപ്പുറം, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരണം, സര്‍വകലാശാലകളുമായുള്ള കൂട്ടായ്മകള്‍, ഓപ്പണ്‍ ഇന്നൊവേഷന്‍ പരിപാടികള്‍ എന്നിവയിലൂടെ സാംസങ്ങ് ഇന്ത്യയുടെ ഭാവി നവീകരണ പ്രതിഭകളെ ഉയര്‍ത്തിപ്പിടിക്കുന്നു.
സോള്‍വ് ഫോര്‍ ടുമാറോ, സാംസങ് ഇന്നൊവേഷന്‍ കാമ്പസ്, സാംസങ് ദോസ്ത് എന്നിവ വഴി വിദ്യാര്‍ത്ഥികള്‍ക്ക് എഐ, ഐഒടി, ഡിജിറ്റല്‍ ടെക് സ്‌കില്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍, ഗ്രാന്റുകള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവ നല്‍കുന്നു.
ഇതുവരെ സാംസങ്ങിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ 15 ലക്ഷത്തിലധികം ആളുകള്‍ക്ക് വിദ്യാഭ്യാസം, ഡിജിറ്റല്‍ ഉള്‍ക്കുറിപ്പ്, സുസ്ഥിരത എന്നിവയിലൂടെ ഗണ്യമായ മാറ്റം സൃഷ്ടിച്ചു.
ഇന്ത്യയോടൊപ്പം വളര്‍ന്ന 30 വര്‍ഷം
1995ല്‍ യാത്ര ആരംഭിച്ച സാംസങ്ങ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയി മാറി. ശക്തമായ നിര്‍മ്മാണ ശൃംഖല, ആഗോള നിലവാരത്തിലുള്ള ആര്‍ ആന്‍ഡ് ഡി, ഡിസൈന്‍ ശേഷി, ലക്ഷക്കണക്കിന് റീട്ടെയില്‍ ടച്ച്‌പോയിന്റുകള്‍, 3,000ത്തിലധികം സര്‍വീസ് കേന്ദ്രങ്ങളും 12,000 സേവന എന്‍ജിനീയര്‍മാര്‍ എന്നിവയിലൂടെ സാംസങ്ങ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ സേവനം നല്‍കുന്നു.ഇന്ത്യയിലെ ബ്രാന്‍ഡ് സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ബംഗളൂരുവിലെ സാംസങ് ഓപേര ഹൗസിന് പിന്നാലെ മുംബൈയില്‍ സാംസങ് ബികെസി എന്ന ആദ്യ ലൈഫ്‌സ്‌റ്റൈല്‍ ഫ്‌ലാഗ്ഷിപ്പ് സ്‌റ്റോര്‍ തുറന്നു. കൂടാതെ മുംബൈയിലും ഗുരുഗ്രാമിലുമുള്ള ബിസിനസ് എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ മുഖേന ഉപഭോക്താക്കള്‍ക്കും എന്റര്‍പ്രൈസ് ക്ലയന്റുകള്‍ക്കും അത്യാധുനിക ഉപകരണങ്ങളും നവീകരണങ്ങളും നേരില്‍ അനുഭവിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.