Home » Blog » kerala Mex » ശ്രേയാ ഘോഷാല്‍ അവതരിപ്പിക്കുന്ന ‘ലെറ്റേഴ്‌സ് ടു ലതാ ദിദി’ സംഗീത നിശ മാര്‍ച്ചില്‍
IMG-20251211-WA0035

കൊച്ചി: ഭാരതരത്‌നം ലതാ മങ്കേഷ്‌കറിന്റെ അമരഗാനങ്ങള്‍ക്ക് സംഗീതാഞ്ജലിയായി ശ്രേയാ ഘോഷാല്‍ ‘ലെറ്റേഴ്‌സ് ടു ലതാ ദിദി’ എന്ന പ്രത്യേക പരിപാടി അവതരിപ്പിക്കുന്നു. 2026 മാര്‍ച്ച് 7ന് മുംബൈയിലെ ജിയോ വേള്‍ഡ് ഗാര്‍ഡനിലാണ് പരിപാടി.

പരിപാടിയുടെ ടിക്കറ്റിംഗ് ഘട്ടംഘട്ടമായി ആരംഭിക്കും. കൊടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കായുള്ള പ്രീസെയില്‍ ഡിസംബര്‍ 10ന് 12 മണിക്ക് ആരംഭിച്ച് 12ന് 12 മണിക്ക് അവസാനിക്കും. ശേഷം കൊടക് സോളിറ്റയര്‍ ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കായി അധിക 12 മണിക്കൂര്‍ പ്രീസെയില്‍ ലഭ്യമാകും. പ്രീസെയിലില്‍ സോളിറ്റയര്‍, വൈറ്റ് റിസര്‍വ്, വെല്‍ത് ഇന്‍ഫിനിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% ഡിസ്‌ക്കൗണ്ടും ഉണ്ടായിരിക്കും. ഡിസംബര്‍ 13ന് ആര്‍ട്ടിസ്റ്റ് ഫാന്‍ പ്രീസെയിലും 14ന് ജനറല്‍ ടിക്കറ്റുകളും ലഭ്യമാകും.
10 ഭാഗ്യശാലി കൊടക് സോളിറ്റയര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ശ്രേയാ ഘോഷാലുമായി മീറ്റ് ആന്‍ഡ് ഗ്രീറ്റ് അവസരവും ലഭിക്കും.
ലതാ ദിദിയോടുള്ള തന്റെ ആഴത്തിലുള്ള ആദരവും സ്‌നേഹവും പങ്കുവെച്ച് ശ്രേയാ ഘോഷാല്‍ ഈ സംഗീത നിശയെ ‘ഒരു ജീവിതകാലത്തെ അനുഭവം’ എന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ ആരാധകരും പ്രമുഖരുമായി അവരുടെ വീഡിയോ സന്ദേശങ്ങള്‍ വഴിയായി പങ്കുചേരാന്‍ ഒരുക്കുന്ന ഈ പരിപാടി ലതാ മങ്കേഷ്‌കറിന്റെ സംഗീത പാരമ്പര്യത്തിന്റെ ആത്മീയ ആഘോഷമാകും.