കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പൂർണ്ണ സംയോജിത ലോജിസ്റ്റിക്സ് ദാതാവായ ഡൽഹിവെറി ഇന്ന് കൊച്ചിയിൽ പൂർണ്ണമായും വനിതകൾ നടത്തുന്ന ഒരു വിതരണ കേന്ദ്രം കേന്ദ്രം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ സംരംഭത്തിന്റെ ഭാഗമായ ഈ ഫെസിലിറ്റി കമ്പനിയുടെ ഇന്ത്യയിലെ ആറാമത്തെതാണ്. മോഗ (പഞ്ചാബ്), സിക്കാർ (രാജസ്ഥാൻ), സത്ന (മധ്യപ്രദേശ്), മായാപുരി, ഷഹ്ദാര (ഡൽഹി) എന്നിവിടങ്ങളിലായി ഡൽഹിവെറി പൂർണ്ണമായും വനിതകൾ നടത്തുന്ന മറ്റ് അഞ്ച് കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നു.
