
{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"effects":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
കണ്ണൂർ: പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരേ വിമർശനം. കൃത്യമായ കൂടിയാലോചനകളോ നയപരമായ തീരുമാനമോ ഇല്ലാതെയാണ് എൽ.ഡി.എഫ്. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. വിഷയം ചൂടേറിയ ചർച്ചയിലേക്ക് നീങ്ങിയതോടെ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഇടപെട്ട് ചർച്ച അവസാനിപ്പിച്ചു. ‘ദുർബലനിമിഷത്തിൽ സംഭവിച്ച അബദ്ധം’ എന്ന ടി.പി. രാമകൃഷ്ണന്റെ പരാമർശം അദ്ദേഹത്തിന് പറ്റിയ പിശകാണെന്നായിരുന്നു പിണറായിയുടെ വിശദീകരണം.
ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ എം. സ്വരാജാണ് വിഷയം ഉന്നയിച്ചത്. ടി.പി. രാമകൃഷ്ണൻ പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞതും സെക്രട്ടേറിയറ്റംഗം വി. ശിവൻകുട്ടി ആ പരാമർശത്തെ പരസ്യമായി തള്ളിയതും സ്വരാജ് വിമർശിച്ചു. കേന്ദ്രപദ്ധതിയിൽ ഒപ്പിടുന്നതിന് മുമ്പ് പാർട്ടി ഘടകങ്ങളിൽ ചർച്ച നടക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സി.പി.ഐ. സ്വീകരിച്ച നിലപാടാണ് ശരിയെന്ന തരത്തിലേക്കും ചർച്ച നീണ്ടു.
ബി.ആർ.സി.കളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കേന്ദ്രസഹായം ആവശ്യമായിരുന്നുവെന്നും അത്തരമൊരു ദുർബലനിമിഷത്തിലാണ് പി.എം. ശ്രീയിൽ ഒപ്പിട്ടതെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്റെ നേരത്തെയുള്ള പരാമർശം. എന്നാൽ, ഈ വിശദീകരണം പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കി. ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തർക്കത്തിനുശേഷമാണ് സ്വരാജ് പി.എം. ശ്രീ വിഷയം യോഗത്തിൽ ഉന്നയിച്ചത്.
