Home » Blog » kerala Max » രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ കരട് കുറ്റപത്രം തയ്യാർ; നിയമോപദേശം തേടും
14

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിലെ കരട് കുറ്റപത്രം തയ്യാറായതായി അന്വേഷണ സംഘം അറിയിച്ചു. ബലാത്സംഗം, ഗർഭച്ഛിദ്രം, ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് തീരുമാനം. കേസിലെ അന്വേഷണം പൂർത്തിയായതായും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വ്യക്തമാക്കി.

കേന്ദ്ര ഡെപ്യൂട്ടേഷനെ തുടർന്ന് ജി പൂങ്കുഴലി എസ്ഐടി ചുമതലയിൽ നിന്ന് മാറിയിരുന്നു. കുറ്റപത്രം തയ്യാറായതിനാൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതില്ലെന്നും പോലീസ് തീരുമാനിച്ചു. വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ഫ്ലാറ്റുകളിലും പാലക്കാടും വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഒരു കുറ്റപത്രം. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *