
മഞ്ഞപ്ര:മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ പരിശുദ്ധ കാണിക്ക മാതാവിൻ്റെ ദർശന തിരുനാളിന് കൊടികയറി. വികാരി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ തിരുനാൾകൊടി
കയറ്റി.തുടർന്ന് ആഘോഷമായ ദിവ്യബലി , പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരുന്നു. ഇന്ന് (12 വ്യാഴം)രാവിലെ 5.30 നും, ഏഴിനും വിശുദ്ധ കുർബാനവൈകീട്ട് 5.30 ന് ആഘോഷമായ ദിവ്യബലി , പ്രസംഗം, നൊവേന, സാൽവേ ലദീഞ്ഞ്. 13 ന് രാവിലെ 5.30 നുംഏഴിനും വിശുദ്ധ കുർബാനവൈകീട്ട് 5.30 ന് പ്രസുദേന്തി വാഴ്ച, തുടർന്ന് ദിവ്യബലി , പ്രസംഗം, നൊവേന സാൽവേ ലദീഞ്ഞ്, കപ്ലോൻ വികാരി വാഴ്ച.
14 ന് രാവിലെ 5.30 നും 7 നും കുർബാന, വൈകീട്ട് 4.30ന് രൂപം എഴുന്നള്ളിക്കൽ, തുടർന്ന് ദിവ്യബലി , പ്രസംഗം പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യ മേളാഘോഷം.
തിരുനാൾ ദിനമായ 15ന് രാവിലെ 5 നും, ഏഴിനും , 9 നും വിശുദ്ധ കുർബാന.
വൈകീട്ട് 5 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശ വിസ്മയം, രൂപം എടുത്ത് വയ്ക്കൽ എന്നിവയാണ് തിരുനാൾ കർമ്മങ്ങൾ. എട്ടാമിടം തിരുനാൾ 22ന് ആഘോഷിക്കും.
ചിത്രം:
മഞ്ഞപ്ര മാർസ്ലീവ ഫൊനോന പള്ളിയിൽ പരിശുദ്ധ കാണിക്ക മാതാവിൻ്റെ ദർശന തിരുനാളിന് വികാരി ഡോ.ഫാ. വർഗീസ് പൊട്ടയ്ക്കൽ തിരുനാൾകൊടി ആശീർവദിക്കുന്നു.ഫാ. ജോസഫ് റോജിൻ ചവലക്കാട്, ഫാ. ഡോ. ബെന്നി പാലാട്ടി ,ഫാ. ജെറി മലയിൽ പറമ്പിൽ, ജോമോൻ ഓലിയപ്പുറം, ജോസ് ആലുക്ക, റോയ് തോട്ടക്കര, ജോമോൻ ഏനായി എന്നിവർ സമീപം.
