Home » Blog » kerala Max » പുതിയ വിഭവങ്ങളുമായി കെഎഫ്‌സി
IMG-20261110-WA0005

കൊച്ചി: കൊറിയൻ രുചിക്കൂട്ടുകളുമായി പുതിയ ഡങ്ക്ഡ് ശ്രേണി അവതരിപ്പിച്ച് കെഎഫ്‌സി ഇന്ത്യ. ഗോചുജാങ് മുളകിന്റെ എരിവും വറുത്ത എള്ളിന്റെ രുചിയും ഉമാമി സ്വാദും ചേർന്ന പ്രത്യേക സോസിലാണ് പുതിയ വിഭവങ്ങൾ തയ്യാറാക്കുന്നത്. സിഗ്നേച്ചർ സിംഗർ ബർഗർ, ബോൺലെസ് ചിക്കൻ സ്ട്രിപ്‌സ്, വിങ്‌സ്, ചിക്കൻ ലെഗ് പീസസ് തുടങ്ങിയവയുടെ കൊറിയൻ രുചിയിലുള്ള പതിപ്പുകളാണ് ശ്രേണിയിലുള്ളത്. 89 രൂപ മുതലാണ് വില. നവംബർ 10 മുതൽ രാജ്യത്തെ 1,400-ലധികം കെഎഫ്‌സി ഔട്ട്‌ലെറ്റുകളിൽ പുതിയ വിഭവങ്ങൾ ലഭ്യമാകും. ഡൈൻ ഇൻ, ടേക്ക് എവേ എന്നിവയ്ക്ക് പുറമെ കെഎഫ്‌സി ആപ്പ്, വെബ്‌സൈറ്റ്, പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയും ഓർഡർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *