Home » Blog » kerala Max » അമേരിക്കയിലെ സാന്നിധ്യം വിപുലീകരിച്ച് എസ്ബിഐ; ടെക്സാസിലെ നോർത്ത് ഡാളസിൽ പുതിയ ശാഖയ്ക്ക് തുടക്കം
IMG-20261110-WA0004

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടെക്സാസിലെ നോർത്ത് ഡാളസിലുള്ള ഫ്രിസ്കോയിൽ എസ്ബിഐസി ബാങ്കിന്റെ പുതിയ ശാഖ ആരംഭിച്ച് അന്താരാഷ്ട്ര വിപുലീകരണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. എസ്ബിഐ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടിയാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

എസ്ബിഐയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള യുഎസ് ഉപസ്ഥാപനമായ എസ്ബിഐസി ബാങ്കിന്റെ കാലിഫോർണിയക്ക് പുറത്തുള്ള ആദ്യത്തെ ശാഖയാണിത്. ഇതോടെ അമേരിക്കയിലെ എസ്ബിഐസി ബാങ്കിന്റെ ശാഖകളുടെ എണ്ണം ഏഴിൽ നിന്ന് എട്ടായി ഉയർന്നു.

റീട്ടെയിൽ നിക്ഷേപങ്ങൾ, വാണിജ്യ വായ്പകൾ, ഇന്ത്യയിലേക്കും ലോകമെമ്പാടുമുള്ള റെമിറ്റൻസുകൾ, പ്രത്യേക നോൺ-റെസിഡന്റ് ഇന്ത്യൻ സേവനങ്ങൾ എന്നിവയുൾപ്പെടെ വ്യക്തികൾക്കും ബിസിനസ്സുകൾക്കുമുള്ള വിപുലമായ ബാങ്കിംഗ് സേവനങ്ങൾ ഡാളസ് ശാഖയിലൂടെ ലഭ്യമാകും.

എസ്ബിഐയുടെ അന്താരാഷ്ട്ര വളർച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പുതിയ ശാഖയെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും എസ്ബിഐ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി വ്യക്തമാക്കി.

ഈ പുതിയ വിപുലീകരണത്തോടെ 29 രാജ്യങ്ങളിലായി 245 ഓവർസീസ് പോയിന്റുകളുള്ള എസ്ബിഐയുടെ ആഗോള സാന്നിധ്യം കൂടുതൽ ശക്തമായി. 2026 സെപ്റ്റംബർ 30-ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബാങ്കിന്റെ വിദേശ നിക്ഷേപങ്ങളിലും വായ്പകളിലും യഥാക്രമം 22.61 ശതമാനം, 22.86 ശതമാനം എന്നിങ്ങനെ മികച്ച വാർഷിക വളർച്ച രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *