Home » Blog » kerala Max » ചെറിയ ശ്രമങ്ങളിലൂടെ വലിയ സന്തോഷങ്ങൾ; ദീപാവലി പരസ്യചിത്രവുമായി ഫെഡറൽ ബാങ്ക്
7
കൊച്ചി: നിരന്തരമായ ചെറിയ പരിശ്രമങ്ങളുടെ ശക്തി വിളിച്ചോതുന്ന ‘ഛോട്ടി കോശിഷേം, ബഡി ഖുശിയാൻ’ (ചെറിയ ശ്രമങ്ങൾ, വലിയ സന്തോഷങ്ങൾ) എന്ന പുതിയ ദീപാവലി പരസ്യചിത്രം പുറത്തിറക്കി ഫെഡറൽ ബാങ്ക്. തുടർച്ചയായ ലഘു സമ്പാദ്യങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന മഹത്തരമായ സന്ദേശമാണ് പരസ്യചിത്രത്തിലുള്ളത്. ഉറുമ്പുകൾ ഭാവിയിലേക്കായി ഭക്ഷണം ശേഖരിക്കുന്ന പരിചിതമായ കഥയെ ആസ്പദമാക്കിയുള്ള പരസ്യചിത്രം പൂർണമായും എ ഐ സാങ്കേതിക വിദ്യയിലാണ് നിർമിച്ചത്. ഭക്ഷണം ശേഖരിക്കാൻ ഉറുമ്പുകൾ നടത്തുന്ന രസകരമായ യാത്രകളും കൂട്ടായ പരിശ്രമത്തിലൂടെ ലക്ഷ്യം നേടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചെറിയ സമ്പാദ്യ ശീലങ്ങൾ ഭാവിയിൽ വലിയ സാമ്പത്തിക സുരക്ഷയും നേട്ടങ്ങളും കൈവരിക്കാൻ സഹായിക്കുമെന്ന ആശയമാണ് പരസ്യചിത്രത്തിലൂടെ പങ്കുവെക്കുന്നതെന്നും ദീപാവലി ആഘോഷത്തിനപ്പുറം, ജീവിതത്തിൽ പുലർത്തേണ്ട നല്ല ശീലത്തെ പ്രോത്സാഹിപ്പികയാണ് ലക്ഷ്യമിടുന്നതെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.
നൂതന സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകുമ്പോഴും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫെഡറൽ ബാങ്കിന്റെ അടിസ്ഥാനതത്വത്തിന്റെ പ്രതിഫലനം കൂടിയാണ് പരസ്യം. ഉള്ളടക്കം രൂപപ്പെടുത്തുന്നതിലുപരി, സർഗാത്മക കഥപറച്ചിലുകൾക്കും നിർമിതബുദ്ധിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താമെന്ന് ഇതിലൂടെ തെളിയിക്കുന്നു. ലഘു സമ്പാദ്യശീലത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരസ്യചിത്രം ഒരുക്കിയതെന്നും നിർമിതബുദ്ധിയുടെ സഹായത്തോടെ കാലാതീതമായ ഈ സന്ദേശം കൂടുതൽ ആളുകളിലേക്കെത്തുമെന്നും ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എംവിഎസ് മൂർത്തി അഭിപ്രായപ്പെട്ടു. പോപ്കോൺ ക്രിയേറ്റീവ്‌സിന്റെ സഹകരണത്തോടെ തയ്യാറാക്കിയ പരസ്യചിത്രം ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.
പരസ്യത്തിന്റെ ലിങ്ക്:  https://youtu.be/uY3PdOntmGE

Leave a Reply

Your email address will not be published. Required fields are marked *