Home » Blog » kerala Max » സംസ്കൃത സർവ്വകലാശാല : സെമസ്റ്റർ അവധി നവംബർ ഒന്നിന് തുടങ്ങും
7

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കും. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസുകൾ പുനഃരാരംഭിക്കും. ഗവേഷകർ, ഐടിഇപി വിദ്യാർത്ഥികൾ എന്നിവർക്ക് സെമസ്റ്റർ അവധി ബാധകമല്ല.

എഫ്.വൈ.യു.ജി.പി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്നും മൂന്നും അഞ്ചും സെമസ്റ്ററുകൾ എഫ് വൈ യു ജി പി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *