
എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, എം.ആർ.ബൈജു, റോയ്.കെ.പൗലോസ്, കേരളം ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ. വി. മീനാക്ഷി, ആരോഗ്യവകുപ്പിന്റെ ഹൈപ്പവർ കമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ തുടങ്ങിയവർ വാക്കത്തോണിന്റെ ഭാഗമായി.
ദിനാചരണത്തിൻ്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ കോർപറേഷൻ കൗൺസിലർ ഷേർളി. എസ് നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. സന്ധ്യ ആർ നന്ദി പറഞ്ഞു. തിരുവന്തപുരം മെഡിക്കൽ കോളേജ് സ്ട്രോക്ക് സെൻ്റർ –സ്ട്രോക്ക് കാത്ത് ലാബ് നോഡൽ ഓഫീസർ ഡോ. ദിലീപ് ആർ. പാക്ഷാഘാത ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, സൂപ്രണ്ട് ഡോ. സി.ജി.ജയചന്ദ്രൻ, ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. റാം മോഹൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് തുടങ്ങിയവർ സംസാരിച്ചു.
