Home » Blog » kerala Max » സി.എം.ആർ.എൽ –എക്സാലോജിക് കേസ്; ഹൈക്കോടതിയിൽ ഇ.ഡി.ക്കെതിരെ രൂക്ഷവിമർശനവുമായി ടി. വീണ
21

തിരുവനന്തപുരം: സി.എം.ആർ.എൽ. – എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി.) രൂക്ഷവിമർശനവുമായി ടി. വീണ. എസ്‌.എഫ്.ഐ.ഒ.യുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ, അത് മറികടന്നാണ് ഇ.ഡി.യുടെ നീക്കങ്ങളെന്ന് വീണ കോടതിയെ അറിയിച്ചു. കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതിക്കാരനായ കെ. എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയാണെന്നും വീണ വാദിച്ചു. സി.എം.ആർ.എൽ. – എക്സാലോജിക് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേട്ടത്.

സിംഗിള്‍ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനായി മാറി. ഭരണനിര്‍വഹണ വിഭാഗത്തിന്റെ ജോലിയാണ് സിംഗിള്‍ ബെഞ്ച് ചെയ്തത്. എതിര്‍കക്ഷികള്‍ക്ക് വാദം അറിയിക്കാന്‍ അവസരം നല്‍കിയില്ല. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കുറ്റകൃത്യം നിലനില്‍ക്കില്ല. അന്വേഷണം നടത്തേണ്ടത് സംസ്ഥാന ഏജന്‍സിയുടെ സ്വതന്ത്ര തീരുമാനമാണെന്നും വ്യക്തമാക്കി. സമാന വിഷയത്തിൽ എസ്.എഫ്.ഐ.ഒ. സമർപ്പിച്ച കുറ്റപത്രത്തിന് നിലവിൽ സ്റ്റേ നിലനിൽക്കുന്നുണ്ടെന്നും അവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *