
കൊച്ചി: ഇന്ത്യയിൽ വളർച്ചാ ഹോർമോൺ അപര്യാപ്തത മൂലം പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ആശ്വാസമായി നോവോ ഇന്ത്യ. ‘നോർഡിട്രോപിൻ® ഫ്ലെക്സ്പ്രോ®’ ഇഞ്ചക്‌ഷൻ വിലയിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ 2026 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.
വിപണിയിൽ ലഭ്യമായ 10 മില്ലിഗ്രാം (mg), 15 മില്ലിഗ്രാം (mg) എന്നീ രണ്ട് ഡോസ് തീവ്രതകളിലുള്ള ഇഞ്ചക്‌ഷനാണ് ഇന്ത്യയിൽ മാത്രമായി പ്രത്യേക വിലക്കുറവ് അനുവദിച്ചിരിക്കുന്നത്.
10 മില്ലിഗ്രാം പെൻ ഇൻജക്ഷന്റെ വില 33 ശതമാനം കുറച്ചതോടെ 16,836 രൂപയിൽ നിന്ന് 11,300 രൂപയായി. 15 മില്ലിഗ്രാം പെൻ ഇൻജക്ഷന്റെ വില 35 ശതമാനം കുറച്ച് 25,254 രൂപയിൽ നിന്ന് 16,450 രൂപയാക്കി. വളർച്ചാ വൈകല്യമുള്ള കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള ആധുനിക ചികിത്സ താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നടപടി.
വളർച്ചാ ഹോർമോണിന്റെ കുറവ് അപൂർവമായി കണ്ടുവരുന്ന ഒരു എൻഡോക്രൈൻ തകരാറാണ്. പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 4,000 മുതൽ 10,000 വരെയുള്ള കുട്ടികളിൽ ഒരാൾക്ക് എന്ന അനുപാതത്തിൽ ഇത് കണ്ടുവരുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ കുട്ടിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ നോവോ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ കുടുംബങ്ങളിലേക്ക് ഈ മാറ്റിമറിക്കുന്ന ചികിത്സ എത്തിക്കാൻ വിലക്കുറവ് സഹായിക്കും – നോവോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ പറഞ്ഞു.
ശരീരത്തിലെ സ്വാഭാവിക വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകൾ തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കാതിരിക്കുമ്പോഴാ
