Home » Blog » kerala Max » നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: പ്രതികളുടെ നിർണായക ശബ്ദരേഖ കോടതിയിൽ; ജാമ്യം നൽകരുതെന്ന് പൊലീസ്
11

കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദ രേഖ കോടതിയിൽ. വാഹനം സ്ഥിരമായി അമിത വേഗത്തിൽ ഓടിക്കുന്നതിൻ്റെ തെളിവുകൾ ലഭിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം നെടുമ്പാശ്ശേരി വാഹനാപകട കേസില്‍ നിര്‍ണായക ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അപകടത്തിന് മുമ്പ് മിനി കൂപ്പര്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഇന്ന് അപകടത്തെ കുറിച്ച് പ്രതി വിവരിക്കുന്ന ശബ്ദരേഖ കിട്ടിയെന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നുപേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന് ശേഷം പ്രതികൾ വാട്സ്ആപ്പിൽ സന്ദേശം അയച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അമീൻ, ജോയൽ എന്നിവരോട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു സുഹൃത്തിൻ്റെ മറുപടിയെന്നും അപകട ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലായിരുന്നു വാഹനത്തിന്റെ വേ​ഗത സംബന്ധിച്ച സുപ്രധാന ദൃശ്യമുണ്ടായിരുന്നത്. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പെടുത്ത ദൃശ്യത്തില്‍ കാറിന്റെ സ്പീഡോമീറ്റര്‍ കാണാം. ഇതില്‍ വാഹനം സഞ്ചരിക്കുന്നത് 150 കിലോമീറ്റര്‍ വേഗതയിലാണെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *