Home » Blog » kerala Max » 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കോഴിക്കോട് തുടക്കം
19

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ കോഴിക്കോട് തുടക്കം. 31 വരെ നീളുന്ന കായികമേളയില്‍ താരങ്ങള്‍ ഇന്ന് മുതല്‍ എത്തിത്തുടങ്ങും. ഊട്ടുപുരയിലെ പാലുകാച്ചല്‍ ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വഹിക്കും. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ തെളിയിക്കും. 25 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 4000 കായിക താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉണ്ടാകും. മുപ്പത്തൊന്നിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യാതിഥിയാവും.

പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആവേശമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍ഐടി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ്. ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ 2000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. കായിക താരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 15000 ത്തോളം പേര്‍ കായികമേളയുടെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *