Home » Blog » kerala Max » എസ്എംഎ മരുന്ന് വിവാദം; മലക്കം മറിഞ്ഞ് പി.കെ.ശ്രീമതി
16

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം. മരുന്നിനെപ്പറ്റിയോ കമ്പനിയെപ്പറ്റിയോ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. സിപിഐഎം ഒരു സമയത്തും ജനറിക് മരുന്നുകൾക്ക് എതിരായ നിലപാട് എടുത്തിട്ടില്ലെന്നും മുൻ ആരോഗ്യമന്ത്രി വിശദീകരിച്ചു. ‘ഫോർ ക്ലിനിക്കൽ ട്രയൽ’ എന്ന് ലേബൽ ചെയ്ത മരുന്ന്, വേണ്ടത്ര വിശദീകരണം ഇല്ലാതെയും നടപടിക്രമം പാലിക്കാതെയും വിതരണം ചെയ്തതിനെയാണ് വിമർശിച്ചതെന്നാണ് പി.കെ.ശ്രീമതിയുടെ വിശദീകരണം.

നാ​റ്റ്കോ ഫാ​ർ​മ​യു​ടെ, നാ​റ്റ്സ്മാ​ർ​ട്ട് എന്ന ജനറിക് മ​രു​ന്ന് സംസ്ഥാനത്തെ എസ്എംഎ ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ ഇതിൻ്റെ കവറിൽ ഫോർ ക്ലിനിക്കൽ ട്രയൽ ബാർ ഫിസിഷ്യൻസ് സാംപിൾ എന്ന് രേഖപ്പെടുത്തിയത് പുറത്തുവന്നതോടെയാണ് വൻ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതേസമയം ഇടതുപക്ഷത്തിന്റെ നിലപാടിനെതിരെ ആരോഗ്യപ്രവർത്തകരടക്കം രംഗത്തെത്തി. ഡോ. ബി ഇക്ബാൽ, ഡോ. രാമൻകുട്ടി തുടങ്ങിയവരടക്കം നാറ്റ്സ്മാർട്ട് മരുന്നിന് അനുകൂല നിലപാടുമായി എത്തി.

പൊള്ളുന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾക്ക് പകരം വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ജനറിക് മരുന്നുകളുടെ ക്ലിനിക്കൽ ട്രയൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നുമടക്കം വിമർശം ഉയർന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുവിതരണം നടത്തിയതെന്ന് വിദ​ഗ്ധ സ​മി​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.മു​ര​ളീ​ധ​ര​നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *