Home » Blog » kerala Max » ഫോൺപേ ഇൻവെസ്റ്റുമായി ഫോൺപേ
IMG-20261020-WA0017

കൊച്ചി: ഓഹരി നിക്ഷേപ, വ്യാപാര പ്ലാറ്റ്‌ഫോമായ ഷെയർ.മാർക്കറ്റിനെ ഫോൺപേ ഇൻവെസ്റ്റ് എന്ന പേരിൽ പുനരവതരിപ്പിച്ച് ഫോൺപേ. നിക്ഷേപം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി പോർട്ട്‌ഫോളിയോ ഒപ്റ്റിമൈസർ എന്ന പുതിയ സംവിധാനവും കമ്പനി അവതരിപ്പിച്ചു. ഓഹരികൾ, ഐപിഒ, മ്യൂച്വൽ ഫണ്ടുകൾ, ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എന്നിവയിൽ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം നിക്ഷേപകരുടെ പോർട്ട്‌ഫോളിയോ വിലയിരുത്താനും മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും. പോർട്ട്‌ഫോളിയോയിലെ വൈവിധ്യം, മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തികൾ, മേഖലകളിലെ നിക്ഷേപ കേന്ദ്രീകരണം തുടങ്ങിയവ തിരിച്ചറിയാനും ഗവേഷണാധിഷ്ഠിത നിർദേശങ്ങൾ നേടാനും ഇതിലൂടെ സാധിക്കും. നിലവിലുള്ള ഉപയോക്താക്കളുടെ നിക്ഷേപ വിവരങ്ങൾ, ബാലൻസ്, വാച്ച്‌ലിസ്റ്റ്, ഓർഡർ ചരിത്രം, ലോഗിൻ വിവരങ്ങൾ എന്നിവ മാറ്റമില്ലാതെ തുടരും. പ്ലാറ്റ്‌ഫോം മാറ്റത്തിന്റെ ഭാഗമായി നിലവിലെ ബ്രോക്കറേജ് നിരക്കുകളിലും വാർഷിക പരിപാലനച്ചെലവിലും മാറ്റമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *