Home » Blog » kerala Max » ”അകക്കനൽ”: കുഞ്ഞുമനസ്സിൻ്റെ വലിയ എഴുത്ത് പ്രകാശിതമായി
3

നസ്നിൻ പാപ്പിനിപ്പാറ എഴുതിയ നോവൽ 'അകക്കനൽ' മുൻ എംപി ടികെ ഹംസ ജില്ലാ പഞ്ചായത്ത് മെമ്പർ കെവി കുഞ്ഞാന് നൽകി പ്രകാശനം ചെയ്യുന്നു.

മഞ്ചേരി: പാപ്പിനിപ്പാറ സ്വദേശി നസ്നിൻ എന്ന പതിനഞ്ചുകാരി മുന്നൂറ് പേജുകളിലായി എഴുതിയ നോവൽ ”അകക്കനൽ” പാപ്പിനിപ്പാറ ഗ്രാമവാസികളുടെ നിറസാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു.

മാരിയാട് കേയത്ത് ഗാർഡൻ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ മുൻ എംപി ടി.കെ. ഹംസയാണ് പുസ്തകം പ്രകാശനം ചെയ്തത്. മോട്ടിവേറ്റർ
പി.എം.എ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദാലി എന്ന കുഞ്ഞാൻ അദ്ധ്യക്ഷനായിരുന്നു.  സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പാപ്പിനിപ്പാറയിലെ A.K.M.C. ട്രസ്റ്റാണ് പ്രകാശന ചടങ്ങ് സംഘടിച്ചത്.

നോവലിന്റെ പുറംചട്ട

ചെറുപ്പം മുതൽ ഉമ്മ ശംശീറ വാങ്ങി നൽകിയിരുന്ന പുസ്തകങ്ങൾ വായിച്ചത് നസ്നിന് എഴുതാനുള്ള  പ്രചോദനമായി. മഞ്ചേരി മുബാറക് സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് നസ്നിൻ.  പിതാവ് മണ്ണത്താൻ പറമ്പിൽ റസ്നാസ് വിദേശത്ത്
KAAF Logistics ബിസ്നസ് ഗ്രൂപ്പ് അംഗമാണ്.  അമൻ റോഹൻ  സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *