
കൊച്ചി: ഫ്ലിപ്കാർട്ടിന്റെ 13-ാമത് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയുടെ ആദ്യ മണിക്കൂറിൽ 63 ലക്ഷം ഉപയോക്താക്കൾ ഒരേസമയം പ്ലാറ്റ്ഫോമിലെത്തി. സാധാരണ സമയത്തേക്കാൾ ആറിരട്ടിയിലധികം ഉപഭോക്താക്കൾ ഷോപ്പിങ്ങിനെത്തിയപ്പോൾ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ 34 ശതമാനം വളർച്ചയുണ്ടായി. ആദ്യ മണിക്കൂറിലെ സന്ദർശനങ്ങളിൽ പകുതിയോളം ടയർ 3 നഗരങ്ങളിൽ നിന്നും അതിനപ്പുറമുള്ള പ്രദേശങ്ങളിൽ നിന്നുമായിരുന്നു. മൊത്തം ആവശ്യകതയുടെ 60 ശതമാനത്തോളം ചെറുനഗരങ്ങളിൽ നിന്നാണ്. ഫ്ലിപ്കാർട്ട് മിനിറ്റ്സ് ഓർഡറുകൾ 3.5 മടങ്ങായി ഉയർന്നു. ബ്യൂട്ടി വിഭാഗത്തിൽ 42 ശതമാനവും വലിയ ഗൃഹോപകരണങ്ങളിൽ 30 ശതമാനവും വളർച്ച രേഖപ്പെടുത്തി. വിൽപ്പനയുടെ ആദ്യഘട്ടത്തിൽ ഇടപാടുകൾ നടത്തിയ 51 ശതമാനം വിൽപ്പനക്കാർക്കും സാധാരണ ദിവസങ്ങളേക്കാൾ ഇരട്ടിവളർച്ച നേടാനായി.
