
കോട്ടയം: കെ എം ഷാജിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകള് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് ഷോണ് ജോര്ജ്. മന്ത്രിമാരുടെ ഭാഗത്തുനിന്നും തുടര്ച്ചയായ സത്യപ്രതിജ്ഞാലംഘനം ഉണ്ടാകുന്നു. സര്ക്കാര് ഒരു നടപടിയും എടുക്കുന്നില്ല. അനുമതി ഇല്ലാതെയാണ് വിദേശയാത്രയെങ്കില് ഗുരുതരമായ തെറ്റാണ്. മന്ത്രിമാരില് രണ്ടുപേര് മാത്രമാണ് അനുമതി വാങ്ങിയുള്ള വിദേശയാത്ര നടത്തിയത് എന്നാണ് അറിയുന്നത്. എവിടേക്ക് പോയെന്നും എന്തിനൊക്കെ പോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. തുടര് കാര്യങ്ങള് പാര്ട്ടി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ഷോണ് ജോര്ജ് പറഞ്ഞു.
മന്ത്രിസഭായോഗം ബുധനാഴ്ച പല രാജ്യങ്ങളിലായി കൂടേണ്ട സാഹചര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. കെ എം ഷാജിക്ക് പ്രത്യേക അനുമതിയൊന്നും വേണ്ട. മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ മന്ത്രിയെ മടിയില് കയറ്റിയിരുത്തി മതേതരത്വം പറയുന്ന ആളാണ് മുഖ്യമന്ത്രി. ആനുകൂല്യങ്ങളുള്ള മന്ത്രിയാണ് കെ എം ഷാജി. ജനങ്ങളുടെ മുമ്പില് ഇത്തരം കാര്യങ്ങള് എങ്ങനെയാണ് വിലയിരുത്തപ്പെടുന്നതെന്ന് മുഖ്യമന്ത്രി പരിശോധിച്ചാല് നല്ലതെന്നും ഷോണ് പറഞ്ഞു.
