Home » Blog » kerala Mex » ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജ്യോതിസ് സെൻട്രൽ സ്കൂളിന് അഭിമാന നേട്ടം
IMG-20261013-WA0006

_അന്നാ സോജന് വെള്ളി, സാവിയോ *ബിജുവിന് വെങ്കലം_

മഞ്ഞപ്ര: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടന്ന സി. ഐ.എസ്. സി. ഇ. ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച നേട്ടം കൈവരിച്ചു . ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അന്നാ സോജൻ വെള്ളിമെഡലും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സാവിയോ ബിജു വെങ്കലമെഡലും നേടി സ്കൂളിന്റെ അഭിമാനമായി.
ചാമ്പ്യൻഷിപ്പിൽ റോഹൻ ഷാജനും മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയനായി.

വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ധന്യ ഗ്രേസ്, അധ്യാപകർ, പരിശീലകൻ സുബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. വിദ്യാർത്ഥികളുടെ നേട്ടത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *