Home » Blog » kerala Max » ജോയ്ആലുക്കാസിൽ ‘ജോയ് വാലി ദീവാലി’: പണിക്കൂലിയിൽ ഫ്ലാറ്റ് 50% കിഴിവ്
16
കൊച്ചി : ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ‘ജോയ് വാലി ദീവാലി’ ഫെസ്റ്റിവൽ ഓഫറുകൾക്ക് തുടക്കമായി. ദീപാവലി ഓഫറുകളുടെ ഭാഗമായി സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആഭരണങ്ങളുടെയും പണിക്കൂലിയിൽ ഫ്ലാറ്റ് 50% കിഴിവ് പ്രഖ്യാപിച്ചു. പണിക്കൂലിയിലെ ഇളവിനുപുറമെ, എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ ആഭരണങ്ങൾ വാങ്ങുമ്പോൾ പഴയ സ്വർണത്തിന്റെ തൂക്കത്തിലോ മൂല്യത്തിലോ യാതൊരു കുറവും വരുത്താതെ പൂർണ്ണ മൂല്യം ലഭിക്കും.
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം പണയം വയ്ക്കുന്നതിനു പകരം, സ്വർണം എളുപ്പത്തിൽ പണമാക്കാനുള്ള സൗകര്യവും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. പഴയ സ്വർണത്തിന്റെ മൂല്യം കണക്കാക്കി, വെറും 15 മിനിറ്റിനുള്ളിൽ തുക ഉപഭോക്താവിനു കൈമാറുകയും ചെയ്യും. ദീപാവലി ഓഫറുകൾ നവംബർ 8 വരെ ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാകും.
ജോയ്ആലുക്കാസിൽ പരമ്പരാഗത ഇന്ത്യൻ ഡിസൈനുകൾ മുതൽ ഇറ്റാലിയൻ, ടർക്കിഷ് ഉൾപ്പെടെയുള്ള ആഗോള ട്രെൻഡി ഡിസൈനുകൾ വരെ ഉൾപ്പെടുന്ന പത്തു ലക്ഷത്തിലധികം വൈവിധ്യമാർന്ന ഡിസൈനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ആകർഷകമായ ‘ജോയ് വാലി ദീവാലി’ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *