Home » Blog » kerala Max » ഗ്യാനേഷ് കുമാറിന്റെ രാജി വിവാദം കത്തിപ്പടരുന്നു; ഇന്നും ദില്ലിയിൽ ശക്തമായ പ്രക്ഷോഭം, കേരള നിയമസഭയുടെ അടിയന്തര പ്രമേയം ഇന്ന്
GYANESH-KUMAR-680x450

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യയോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പിന്തുണയ്ക്കും. അതേ സമയം ബിജെപി എതിര്‍ക്കും. ഗ്യാനേഷിന് കീഴിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിയാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇന്ന് നിയമസഭാ മാർച്ചും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *