Home » Blog » kerala Max » ഗാന്ധി ജയന്തി സേവന വാരാചരണം : ഫാസ് ലൈബ്രറി പരിസരം ശുചീകരിച്ചു
IMG-20261012-WA0009

മഞ്ഞപ്ര:  ഗാന്ധി ജയന്തി സേവന വാരാചരണത്തിൻ്റെ ഭാഗമായി മഞ്ഞപ്ര ഫാസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി പരിസരം ശുചീകരിച്ചു. ശുചിത്വത്തിൻ്റെയും സേവനത്തിൻ്റെയും പ്രാധാന്യം ഉയർത്തി പിടിച്ചു കൊണ്ടായിരുന്ന് പരിപാടി സംഘടിപ്പിച്ചത്.

തുടർന്ന് മഹാത്മ ഗാന്ധിയുടെ ജീവിതവും ദർശനങ്ങളും സാമൂഹിക പ്രസക്തിയും സംബന്ധിച്ച ചർച്ച ക്ലാസും സംവാദവും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.
ഗാന്ധിജിയുടെ ശുചിത്വ സന്ദേശവും സേവനമനോഭാവവും പുതു തലമുറയിലേക്ക് പകരുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാരാചരണ ഭാഗമായി വിവിധ ദിവസങ്ങളിൽ വ്യത്യാസ്ത പരിപാടികൾ സംഘടിപ്പിച്ചത്. മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡൻറും ഫാസ് പ്രസിഡൻ്റുമായ എം വി സെബാസ്‌റ്റ്യൻ വാരാചരണ സമാപനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡൻറ്പൗലോസ് പുല്ലൻ അധ്യക്ഷത വഹിച്ചു. ജോബി ജോസ്, കെ എ സജി , ടി.കെ. ജയൻ,മാത്യൂസ് മഞ്ഞപ്ര, ദേവസിക്കുട്ടി പുന്നയ്ക്കൽ കിലുക്കൻ,ഷൈബി പാപ്പച്ചൻ, ഡെന്നി ഈരാളി, ബിനോയ് ആൻറണി എന്നിവർ പ്രസംഗിച്ചു.

ചിത്രം :  ഫാസ് ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ നടത്തിവന്ന ഗാന്ധി ജയന്തി പക്ഷാചരണ സമാപനം മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.വി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *