
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെ പരിഹസിച്ച് ഇലോണ്‍ മസ്ക്. ‘പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ചാണ് അംബാനിക്കെതിരെ പോസ്റ്റുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയത്. നിങ്ങളാണ് ഇന്ത്യയിലെ യഥാര്‍ത്ഥ ബോസെന്ന് മനസിലായില്ലെന്നും മസ്ക് എക്സിലൂടെ പരിഹസിച്ചു.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ബോസെന്ന് തിരിച്ചറിയാത്തതില്‍ എന്റെ മാപ്പ് സ്വീകരിക്കുക. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വാഭാവികമായും നിങ്ങള്‍ ആഗ്രഹിക്കും, എന്നാല്‍ സ്റ്റാര്‍ ലിങ്കിന് മത്സരരംഗത്ത് വരാന്‍ നിങ്ങള്‍ അനുവാദം നല്‍കുമോ? ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം ഇല്ലാതാകുന്നു, ചെറിയ വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനുള്ള അവസരം ഇല്ലാതാകുന്നു. അവരുടെ ജീവിതം മാറ്റാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും’, മസ്ക് പ്രതികരിച്ചു
