Home » Blog » kerala Max » സംസ്കൃത സര്‍വ്വകലാശാലയിലെ  സംസ്കൃതദിനാഘോഷങ്ങള്‍ സമാപിച്ചു
1

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതദിനാഘോഷങ്ങളോടനുബന്ധിച്ച്കാലടി മുഖ്യ കാമ്പസില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ ഉജ്ജയിനിയിലെ മഹർഷി പാണിനി സംസ്കൃത ഏവം വേദിക് സർവകലാശാലാ മുൻ വൈസ് ചാൻസലര്‍ ഡോ. സി. ജി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു. സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ. ഉണ്ണികൃഷ്ണൻ, ഡോ. വി. കെ. ഭവാനി, ഡോ. ജി. ഗംഗാധരൻ നായർ, ഡോ. കെ. മുരളി, ഉഷ നങ്ങ്യാർ എന്നിവര്‍ സമീപം.

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതദിനാഘോഷങ്ങള്‍ സമാപിച്ചു. കാലടി മുഖ്യ കാമ്പസില്‍ നടന്ന  സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്‌ ഉദ്ഘാടനം ചെയ്തു. ഉജ്ജയിനിയിലെ മഹർഷി പാണിനി സംസ്കൃത ഏവം വേദിക് സർവകലാശാലാ മുൻ വൈസ് ചാൻസലര്‍ ഡോ. സി. ജി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത മേഖലയിലെ  സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്കൃത പണ്ഡിതന്‍ ഡോ. ജി. ഗംഗാധരൻ നായർ, ആയുർവേദ പഠന-ഗവേഷണ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഡോ. കെ. മുരളി, കൂടിയാട്ട മേഖലയിലെ സംഭാവനകൾ മുൻനിർത്തി ഉഷ നങ്ങ്യാർ എന്നിവരെ സര്‍വ്വകലാശാല ആദരിച്ചു. വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപാടിന്‍റെ ശേഖരത്തിലുള്ള താളിയോലകൾ ഡോ. കെ. മുരളിയില്‍ നിന്നും രജിസ്ട്രാര്‍ ഡോ. ടി. എസ്. ലാന്‍സ് ലെറ്റ്‌ ഏറ്റുവാങ്ങി.

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതദിനാഘോഷങ്ങളോടനുബന്ധിച്ച്കാലടി മുഖ്യ കാമ്പസില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ സംസ്കൃത മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്കൃത പണ്ഡിതന്‍ ഡോ. ജി. ഗംഗാധരൻ നായർ, ആയുർവേദ പഠന-ഗവേഷണ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഡോ. കെ. മുരളി, കൂടിയാട്ട മേഖലയിലെ സംഭാവനകൾ മുൻനിർത്തി ഉഷ നങ്ങ്യാർ എന്നിവരെ ആദരിച്ചപ്പോള്‍. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജിനിത കെ. എസ്., ഡോ. കെ. ഉണ്ണികൃഷ്ണൻ, ഉജ്ജയിനിയിലെ മഹർഷി പാണിനി സംസ്കൃത ഏവം വേദിക് സർവകലാശാലാ മുൻ വൈസ് ചാൻസലര്‍ ഡോ. സി. ജി. വിജയകുമാർ, ഡോ. വി. കെ. ഭവാനി, രജിസ്ട്രാര്‍ ഡോ. ടി. എസ്. ലാന്‍സ് ലെറ്റ്‌ എന്നിവര്‍ സമീപം.

സംസ്കൃതദിനാഘോഷങ്ങളോടനുബന്ധിച്ച് വാക്യാര്‍ത്ഥ സദസും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ഉണ്ണികൃഷ്ണൻ, ഡോ. ജിനിത കെ. എസ്., രജിസ്ട്രാര്‍ ഡോ. ടി. എസ്. ലാന്‍സ് ലെറ്റ്‌, ഡോ. കെ. എം. സംഗമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *