Home » Blog » kerala Max » കോൺഗ്രസിൽ രൂക്ഷം പുകയുന്നു; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കൂടിയാലോചന വേണമെന്ന് കെ. സുധാകരൻ
k-sudhakaran-680x450

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ കൂട്ടായ കൂടിയാലോചനകൾ വേണമെന്ന് കെ. സുധാകരൻ വ്യക്തമാക്കിയതോടെ പാർട്ടിയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടൂർ പ്രകാശ് കള്ളം പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിക്ക് കഴമ്പുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് ആരോചിച്ച് അടൂർ പ്രകാശ് നേരത്തെ വാർത്താ സമ്മേളനം നടത്തിയിരുന്നു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ പ്രത്യേക പ്രതിനിധി നിയമനം എന്നിവയൊന്നും ചർച്ച ചെയ്തില്ലെന്നും പല കാര്യങ്ങളും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം തുറന്നടിച്ചു. യു.ഡി.എഫ് യോഗം വിളിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി അതിന് മുൻകൈ എടുത്തില്ലെന്നും വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നുവെന്നും വ്യക്തമാക്കി.

മുസ്‌ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ രൂക്ഷമായത്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്ലിഫ് ഹൗസിൽ ഒറ്റത്തവണ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നതെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി. പാർട്ടിയാണ് വലുതെന്നും കൂട്ടായ ചർച്ചകളിലൂടെ മാത്രമേ ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കാവൂ എന്നുമാണ് കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *