
കൊച്ചി: എഫ്എക്സ് വെൽനെസ് ആൻഡ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫിറ്റ്നസ് ആന്റ് വെൽനെസ് കേന്ദ്രമായ ‘സിഎഫ്സി വൺ’ പ്രവർത്തനം ആരംഭിച്ചു. ചിറ്റേത്തുകര മെട്രോ സ്റ്റേഷനും ഇൻഫോപാർക്ക് എക്സ്പ്രസ്വേക്കും സമീപം ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 3 ന് കായികമന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവ്വഹിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ജെയിൻ യൂണിവേഴ്സിറ്റി പ്രതിനിധി ടോം ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
42,000 ചതുരശ്ര അടി പ്ലോട്ടിൽ 12,000-ലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. മൊറോക്കോ, കെനിയ, അഫ്ഗാനിസ്ഥാൻ, അർജന്റീന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പരിശീലകരുടെ സേവനം ഇവിടെ ലഭ്യമാണ്. ഫുൾ സൈസ് ഒക്ടാഗണൽ കേജ്, ബോക്സിംഗ് റിംഗ്, സർക്യൂട്ട് ട്രെയിനിംഗ് ഏരിയ, പ്ലഞ്ച് പൂൾ, ഐസ് ബാത്ത്, സ്റ്റീം, സൗന, കിഡ്സ് ഏരിയ, കഫേ, ഇവന്റ് വെന്യൂ, കോ-വർക്കിംഗ് സ്പേസ് തുടങ്ങിയ സൗകര്യങ്ങൾ സെന്ററിന്റെ പ്രത്യേകതയാണ്. കൂടാതെ എംഎംഎ, ബോക്സിംഗ്, മുവായ് തായ് മത്സരങ്ങൾക്കായി ലൈവ് സ്ട്രീമിംഗോട് കൂടിയ പ്രൊ ഫൈറ്റ് നൈറ്റുകളും ഇവിടെ സംഘടിപ്പിക്കും.
സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ്, ഹൈറോക്സ്, ഡെക്ക സർട്ടിഫൈഡ് ജിം, എംഎംഎ, ഫങ്ഷണൽ ട്രെയിനിംഗ്, പിലാറ്റീസ്, ഏരിയൽ യോഗ, ഫിസിയോതെറാപ്പി, റീഹാബ്, അത്ലറ്റ് എൻഹാൻസ്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്രമായ ഒരു വെൽനെസ് ഇക്കോസിസ്റ്റമാണ് സിഎഫ്സി വൺ വാഗ്ദാനം ചെയ്യുന്നത്. പോഷകാഹാരം, വ്യായാമം, റിക്കവറി എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ഏത് പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഘടന. കൂടാതെ നോക്സ്, ഫോർജ്, 360, എലിക്സിർ റീജൻ, ഇഎംഇ വെൽനെസ്, പൾസ്, എഫ്എക്സ് കോ, ഫ്ലോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സേവനങ്ങളും, ഹോം ട്രെയിനിംഗിനായി ‘കോമ്പാറ്റ് ഹോം’, ഓൺലൈൻ പരിശീലനത്തിനായി ‘സൈബർ സിഎഫ്സി’ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
നിലവിൽ കലൂർ-കടവന്ത്ര റോഡിലും പാടിവട്ടത്തും ശാഖകളുള്ള സിഎഫ്സിക്ക് അടുത്ത 3 മാസത്തിനുള്ളിൽ കൊച്ചിയിൽ 3 പുതിയ ശാഖകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് എഫ്എക്സ് വെൽനെസ് ആൻഡ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഏബൽ ജേക്കബ്, കോ-ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അൽത്താഫ് പി.കെ. എന്നിവർ അറിയിച്ചു.
