
കൊച്ചി: “ഒറ്റത്തവണ പരിശോധിക്കുന്ന ഗ്ലൂക്കോസ് നില ഒരു നിമിഷത്തെ മാത്രം വിവരമാണ് നൽകുന്നത്. തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം ദിവസം മുഴുവൻ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കും,” സിൽവർലൈൻ ആശുപത്രിയിലെ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. മനോജ് ജോസഫ് പറഞ്ഞു. മൺസൂൺ കാലത്തെ കാലാവസ്ഥാ മാറ്റം, ഉയർന്ന ഈർപ്പം, അണുബാധകൾ, ദിനചര്യയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പ്രമേഹ നിയന്ത്രണത്തെ ബാധിക്കാം. ഭക്ഷണം, ശാരീരിക പ്രവർത്തനം, സമ്മർദം, അസുഖങ്ങൾ എന്നിവ ഗ്ലൂക്കോസ് നിലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിങ് വഴി മനസ്സിലാക്കാം. മിനിറ്റുകൾ ഇടവിട്ട് ഗ്ലൂക്കോസ് നില രേഖപ്പെടുത്തുന്ന സിജിഎം സംവിധാനങ്ങൾ ഉയർന്നതോ കുറഞ്ഞതോ ആയ നിലയെക്കുറിച്ച് മുന്നറിയിപ്പുകളും നൽകും. ഇത് പ്രമേഹ നിയന്ത്രണം കൂടുതൽ വ്യക്തിഗതമാക്കാനും ഡോക്ടർമാരുമായുള്ള ചികിത്സാ ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി.
