
തിരുവനന്തപുരം: കേരളത്തിൻറെ ചിത്രം മാറുകയാണെന്നും സർവ്വ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരികയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുതലാളിത്ത വത്കരണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ.
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ പൂർണ്ണമായും സ്പോൺസേർഡ് ആണ് എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. കുത്തക മുതലാളിമാരുടെ ആനുകൂല്യം പറ്റി അവർക്ക് ആനുകൂല്യം നൽകി മുന്നോട്ടു പോകുന്ന സർക്കാർ ആണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞതെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് എം വി ഗോവിന്ദൻ ചോദിച്ചു. വി ഡി സതീശന് ധൈര്യമുണ്ടെങ്കിൽ എറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണം. ആരാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
