Home » Blog » kerala Max » മെസിയുടെ പേരിൽ തട്ടിപ്പ് ; വി.അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി
14

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതിന്റെ പേരിൽ നടന്ന ക്രമക്കേടുകളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യംചെയ്തു. നിബന്ധനകൾ പാലിക്കാതെയാണ് ആർബിസിക്ക് സ്‌പോൺസർഷിപ് നൽകിയതെന്ന പരാതി സംബന്ധിച്ച് അബ്ദുറഹിമാന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി മൂന്നു മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്. നേരത്തെ, മുൻ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെയും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ? ഇതിൽ കായിക വകുപ്പിന്റെയും അബ്ദുറഹിമാന്റെയും ഇടപെടലുകൾ? ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായതെങ്ങനെ? ടീമിനെ എത്തിക്കുന്നതിന്റെ പേരിൽ മന്ത്രി നടത്തിയ വിദേശയാത്ര? അവിടെ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ? തുടങ്ങിയ കാര്യങ്ങളാണ് മുൻ കായിക മന്ത്രിയിൽ നിന്ന് എസ്‌ഐടി ചോദിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *