Home » Blog » Kerala » ​ദോശ കഴിച്ച് ബാക്കി പരിശോധിച്ചപ്പോഴാണ് ആ കാഴ്ച കണ്ടത്; ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും പോലീസിലും പരാതി
2026-09-2917-09-38-1790683071-suprbhatham

മുംബൈ: മുംബൈ ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയയാൾ ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് ഉള്ളിലെ മസാലയ്‌ക്കൊപ്പം ചത്ത എലിയെ കസ്റ്റമറുടെ ശ്രദ്ധയിൽപ്പെട്ടത്.

 

സംഭവത്തിൽ പ്രകോപിതനായ ഉപഭോക്താവ് ദോശയിലെ എലിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഹോട്ടൽ അധികൃതരെ ചോദ്യം ചെയ്തു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതോടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബോറിവലി പോലീസ് സ്റ്റേഷനിലെത്തി ഹോട്ടലിനും ജീവനക്കാർക്കുമെതിരെ ഔദ്യോഗികമായി പരാതിയും നൽകി.

 

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഹോട്ടലിലെ അടുക്കളയും പരിസരവും അടിയന്തരമായി പരിശോധിക്കാനും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ ഉത്തരവിട്ടു. സംഭവത്തിൽ ബോറിവലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *