Home » Blog » Kerala » ടെലികോം വിപണിയിൽ എതിരാളികളില്ലാതെ ജിയോ കുതിപ്പ്; ഓഗസ്റ്റിലും വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി
images (26)

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ മൊബൈൽ വരിക്കാരെ നേടി റിലയൻസ് ജിയോ രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ഈ കാലയളവിൽ ജിയോ ഏകദേശം 24 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോൾ, ഭാരതി എയർടെൽ 21 ലക്ഷം പേരെയും വോഡഫോൺ ഐഡിയ 5.1 ലക്ഷം പേരെയും ബി.എസ്.എൻ.എൽ 4.9 ലക്ഷം പുതിയ വരിക്കാരെയുമാണ് കൂട്ടിച്ചേർത്തത്.

 

മൊബൈൽ വിപണിക്ക് പുറമെ ബ്രോഡ്‌ബാൻഡ്, ഫിക്സഡ് വയർലെസ് ആക്സസ് മേഖലകളിലും ജിയോ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 53.80 കോടിയിലധികം വരിക്കാരുമായി ബ്രോഡ്‌ബാൻഡ് രംഗത്തും ജിയോ തന്നെയാണ് മുന്നിൽ. ഓഗസ്റ്റിൽ മാത്രം 3.8 ലക്ഷത്തോളം പുതിയ FWA കണക്ഷനുകൾ സ്വന്തമാക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

 

രാജ്യത്തെ ആകെ വയർലെസ് മൊബൈൽ വരിക്കാരുടെ എണ്ണം 55 ലക്ഷം വർധിച്ച് 129 കോടിയായി ഉയർന്നു. രാജ്യത്തെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 136 കോടിയായി ഉയർന്നതായും ട്രായ് പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *