Home » Blog » Kerala » നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണ നടപടികൾ അടുത്ത മാസം മൂന്നിന് ആരംഭിക്കും
court-3-680x450

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കൈയ്യാങ്കളി കേസിൽ വിചാരണ നടപടികൾക്ക് അന്തിമ തീരുമാനമായി. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വിചാരണയുടെ ആദ്യ ദിവസമായ അന്ന്, കേസിലെ ഒന്നാം സാക്ഷിയായ അന്നത്തെ നിയമസഭാ സെക്രട്ടറി ശാർങ്കധരനെ കോടതി വിസ്തരിക്കും. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രധാന പ്രതികൾ.

 

2015 മാർച്ച് 13-നായിരുന്നു കേസിനാസ്പദമായ അനിഷ്ട സംഭവങ്ങൾ നടന്നത്. ബാർ കോഴ ആരോപണത്തെ തുടർന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സമരമാണ് ഒടുവിൽ നിയമസഭയ്ക്കുള്ളിലെ കൈയ്യാങ്കളിയിൽ കലാശിച്ചത്. സഭയിൽ ബജറ്റ് അവതരിപ്പിക്കാനെത്തിയ കെ.എം. മാണിയെ തടയുകയും, സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചുകയറി കസേരകളും കമ്പ്യൂട്ടറുകളും മൈക്കുകളും ഇലക്ട്രിക് പാനലുകളും അടിച്ചുതകർത്ത് ആകെ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നുമാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം. കേസ് പിൻവലിക്കുന്നതിനായി എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലിരിക്കെ വിവിധ കോടതികളെ സമീപിച്ചെങ്കിലും കോടതികൾ അത് അനുവദിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *