
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയായി. ഇതോടെ ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 1,11,960 രൂപയായിരുന്നു ഒരു പവൻ വില.
ആഗോളവിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4197 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നു. രണ്ട് ശതമാനത്തോളമാണ് വിലയിടിഞ്ഞത്. വെള്ളി മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് 62 ഡോളറിലെത്തി.
സെപ്റ്റംബർ ഒന്നിലെ പവൻ വിലയായ 1,15,080 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷവും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്കിലെ പ്രഖ്യാപനവുമെല്ലാം വിലയെ സാരമായി ബാധിച്ചു.
