Home » Blog » kerala Max » സ്റ്റേറ്റ് സ്‌ക്വാഷ് ചാമ്പ്യൻഷിപ്പില്‍ വനിതാ കിരീടം നിഖിതയ്ക്ക്; ചാമ്പ്യനാകുന്നത് മൂന്നാം തവണ; വിജയ തിളക്കത്തില്‍ നിഖിത
WhatsApp Image 2026-09-28 at 10.49.23

കേരള സ്‌ക്വാഷ് ചാമ്പ്യൻഷിപ്പില്‍ നിഖിതയ്ക്ക് വനിതാ കിരീടം. ഫൈനലിൽ സുഭദ്ര സോണിക്കെതിരെ അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നിഖിത കിരീടം സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് സ്‌ക്വാഷ് ചാമ്പ്യൻഷിപ്പില്‍ നിഖിത കിരീടം നേടുന്നത്.

കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിലെ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. എറണാകുളം മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അജിത് കുമാറിന്റെയും ബ്രിന്തയുടെയും മകളാണ്.

തുടർച്ചയായി മൂന്ന് ദേശീയ ഗെയിംസുകളില്‍  കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള നിഖിത, കേരള ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാല ടീമിന്റെ ക്യാപ്റ്റനുമാണ്.

പുരുഷ വിഭാഗത്തിൽ ഓംകാർ ചാമ്പ്യനായി. ഫൈനലിൽ അൽഫിനെ മൂന്ന് സെറ്റിൽ പരാജയപ്പെടുത്തിയാണ് ഓംകാർ കിരീടം നേടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *