Home » Blog » kerala Max » കേരളത്തില്‍ ബ്രാന്‍ഡ് എക്‌സ്പീരിയന്‍സിനായി ലോട്ടസ് കാര്‍സ്
1

കൊച്ചി: ലോട്ടസ് കാര്‍സ് ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് പെര്‍ഫോമന്‍സ് വാഹനങ്ങളായ ലോട്ടസ് എലെട്രെയും ലോട്ടസ് എമേയയും കോഴിക്കോട്ട് എത്തുന്നു. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് പര്യടനത്തിന്റെ ഭാഗമായി, 28, 29 തീയതികളില്‍ കോഴിക്കോട്ടെത്തുന്ന ഈ പരിപാടിയിലൂടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും സാധ്യതയുള്ളവര്‍ക്കും മികച്ച അനുഭവം ഉറപ്പാക്കുന്നു. ചെന്നൈ, കോയമ്പത്തൂര്‍, തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ പിന്നിട്ടാണ് ദക്ഷിണ-കിഴക്കന്‍ ഇന്ത്യ പര്യടനം കോഴിക്കോട്ടെത്തിയിരിക്കുന്നത്. ഇതിനുശേഷം മംഗളൂരു, ബെംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ഈ റോഡ്‌ഷോ യാത്ര തുടരും.

ലോട്ടസിന്റെ ഹൈപ്പര്‍-എസ്യുവിയായ ലോട്ടസ് എലെട്രെയും ഹൈപ്പര്‍-ജിടിയായ ലോട്ടസ് എമേയയുമാണ് കോഴിക്കോട്ടെ പ്രധാന ആകര്‍ഷണങ്ങള്‍. അതിശയിപ്പിക്കുന്ന പെര്‍ഫോമന്‍സും നൂതന സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗക്ഷമതയും ഒത്തുചേരുന്നതാണ് എലെട്രെ എങ്കില്‍, ആവേശം ജനിപ്പിക്കുന്ന പെര്‍ഫോമന്‍സും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനും ദീര്‍ഘദൂര യാത്രയ്ക്കുള്ള സുഖസൗകര്യവുമാണ് എമേയ നല്‍കുന്നത്. അതിഥികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഡ്രൈവ് അനുഭവങ്ങള്‍, വ്യക്തിഗത പ്രോഡക്റ്റ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ബ്രാന്‍ഡിനെക്കുറിച്ചുള്ള വാക്ക്-ത്രൂ എന്നിവയും കോഴിക്കോട്ടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തുടനീളം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും ആഡംബര വിപണികളിലെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള പ്രതിബദ്ധതയാണ് ഈ പര്യടനം പ്രതിഫലിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ ഉടമസ്ഥതാ അനുഭവം സമ്മാനിക്കുന്നതിനായി മികച്ച സെയില്‍സ്, ആഫ്റ്റര്‍ സെയില്‍സ് പിന്തുണയും ലോട്ടസ് ഉറപ്പാക്കുന്നുണ്ട്. ബ്രിട്ടീഷ് പെര്‍ഫോമന്‍സ് പാരമ്പര്യവും നൂതന സാങ്കേതികവിദ്യയും അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങളില്‍ എങ്ങനെ ഒത്തുചേരുന്നുവെന്ന് വാഹനപ്രേമികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഈ റോഡ്‌ഷോയിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *