
കൊച്ചി: കണ്‍സ്യൂമര്‍ ടെക്നോളജി ബ്രാന്‍ഡായ മിവി പുതിയ ‘മിവി വണ്‍ 5ജി’ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിക്കൊണ്ട് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഫ്ലിപ്കാര്‍ട്ട് വഴി ലഭ്യമാകുന്ന ഈ ഫോണിന്റെ ആദ്യ വില്‍പ്പന ഒക്ടോബര്‍ 8ന് ആരംഭിക്കും. 4 ജി.ബി. + 128 ജി.ബി. പതിപ്പിന് 14,999 രൂപയും, 6 ജി.ബി. + 128 ജി.ബി. പതിപ്പിന് 15,999 രൂപയും, 8 ജി.ബി. + 128 ജി.ബി. പതിപ്പിന് 16,999 രൂപയുമാണ് വില. എന്നാല്‍ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിന്റെ ഭാഗമായി ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ യഥാക്രമം 11,999 രൂപ, 13,499 രൂപ, 14,999 രൂപ എന്നീ വിലകളില്‍ ഇത് സ്വന്തമാക്കാം. ബ്ലൂ, പിങ്ക്, ഗ്രീന്‍, ബര്‍ഗണ്ടി, നേവി ബ്ലൂ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളിലും ജിയോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളോടും കൂടിയാണ് ഈ ഉല്‍പ്പന്നം വിപണിയിലെത്തുന്നത്.
മികച്ച പ്രകടനവും ദീര്‍ഘകാലം നിലനില്‍ക്കുന്ന അനുഭവവും ലക്ഷ്യമിട്ട് നിര്‍മ്മിച്ചിട്ടുള്ള മിവി വണ്‍ 5ജിയില്‍ 4 എന്‍.എം. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 മൊബൈല്‍ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.745 ഇഞ്ച് എച്ച്.ഡി.+ ഇന്‍-സെല്‍ ഡിസ്പ്ലേ, 50 എം.പി. ഡ്യുവല്‍ റിയര്‍ ക്യാമറ, 8 എം.പി. ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന 6000 എം.എ.എച്ച്. ബാറ്ററിയും 18 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗും ഇതിന്റെ സവിശേഷതകളാണ്. കൂടാതെ, ശബ്ദകോലാഹലങ്ങള്‍ക്കിടയിലും വ്യക്തമായ കോളുകള്‍ ഉറപ്പാക്കുന്നതിനായി മിവി ക്ലിയര്ടോക്ക് സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അനാവശ്യമായ ബ്ലോട്ട്വെയറുകള്‍ ഇല്ലാത്ത പ്യുവര്‍ ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് ആന്‍ഡ്രോയിഡ് 18 വരെയുള്ള അപ്ഡേറ്റുകള് ഉറപ്പുനല്‍കുന്നു. ഒരു വര്‍ഷത്തെ വാറണ്ടിയോടെയെത്തുന്ന ഈ ഫോണിന് ഇന്ത്യയിലുടനീളം 500-ലധികം സര്‍വീസ് സെന്ററുകളുടെയും ഫ്രീ പിക്ക് ആന്‍ഡ് ഡ്രോപ്പ് സൗകര്യത്തിന്റെയും പിന്തുണയുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്ഫോണിലൂടെ ഓഡിയോ പോര്‍ട്ട്ഫോളിയോയ്ക്ക് അപ്പുറത്തേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ഭാവിയില്‍ കൂടുതല്‍ വിപുലമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുകയും ചെയ്യുകയാണ് മിവി കമ്പനി.
