Home » Blog » kerala Max » ഡിഎച്ച്എൽ എക്സ്പ്രസ് ഇന്ത്യയിൽ 2027-ലേക്കുള്ള വാർഷിക നിരക്ക് ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു;  8.9% നിരക്ക് വർധന 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും
10

കൊച്ചി: ലോകത്തെ മുൻനിര അന്താരാഷ്ട്ര എക്സ്പ്രസ് സേവനദാതാവായ ഡിഎച്ച്എൽ എക്സ്പ്രസ്,
2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരക്ക് ക്രമീകരണങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ വർധന 8.9% ആയിരിക്കും.

“അന്താരാഷ്ട്ര വ്യാപാരം ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത് തുടരുകയാണ്; അതേസമയം, വിതരണ ശൃംഖലകൾ കൂടുതൽ കൂടുതൽ പരസ്പരബന്ധിതവും
സങ്കീർണ്ണവുമായിക്കൊണ്ടിരിക്കുന്നു,” – ഡിഎച്ച്എൽ എക്സ്പ്രസ് ദക്ഷിണേഷ്യ സീനിയർ വൈസ്
പ്രസിഡന്റ് (SVP) ആർ. എസ്. സുബ്രഹ്മണ്യൻ പറഞ്ഞു.

“ഞങ്ങളുടെ ആഗോള ശൃംഖല, ഡിജിറ്റൽ ശേഷികൾ, സുരക്ഷാ അടിസ്ഥാനസൗകര്യങ്ങൾ, സുസ്ഥിര ലോജിസ്റ്റിക്സ് പരിഹാരങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതിലൂടെ, മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുന്നു. ഞങ്ങളുടെ ആഗോള പ്രവർത്തനങ്ങളുടെ പ്രതിരോധശേഷിയും പൊരുത്തപ്പെടൽശേഷിയും തുടർന്നും ശക്തിപ്പെടുത്തുന്നതോടൊപ്പം, ഞങ്ങളുടെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള സേവനവും വിശ്വാസ്യതയും നിലനിർത്താൻ ഈ വാർഷിക നിരക്ക് ക്രമീകരണം ഞങ്ങളെ പ്രാപ്തരാക്കുന്നു.”

പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, കറൻസി മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ, ഈ വ്യവസായമേഖലയ്ക്ക്
സവിശേഷമായ ചെലവുകളിലെ മാറ്റങ്ങൾ എന്നിവ കണക്കിലെടുത്താണ് ഡിഎച്ച്എൽ എക്സ്പ്രസ്
എല്ലാ വർഷവും നിരക്കുകൾ ക്രമീകരിക്കുന്നത്. 220-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും
പ്രവർത്തിക്കുന്ന, അന്താരാഷ്ട്രതലത്തിൽ സംയോജിതമായ ഒരു ബിസിനസ് എന്ന നിലയിൽ, ഡിഎച്ച്എൽ എക്സ്പ്രസിനെ പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങൾ മാത്രമല്ല, ആഗോള വിപണികളിലുടനീളമുള്ള സംഭവവികാസങ്ങളും സ്വാധീനിക്കുന്നു.

പണപ്പെരുപ്പത്തിനു പുറമേ, ഊർജച്ചെലവുകൾ, ദേശീയ-അന്താരാഷ്ട്ര അധികാരികൾ ഏർപ്പെടുത്തുന്ന, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കസ്റ്റംസ്, നിയന്ത്രണ, സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട ചട്ടപാലന ആവശ്യകതകളും ഭരണപരമായ ചെലവുകളും തുടങ്ങിയ ഘടകങ്ങൾ കമ്പനിയുടെ ചെലവ് ഘടനയെ തുടർന്നും ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും തൊഴിൽ വിപണിയിൽ തുടരുന്ന സമ്മർദ്ദങ്ങളും പ്രവർത്തനച്ചെലവുകൾ വർധിക്കുന്നതിന് കാരണമാകുന്നു.

ഉപഭോക്താക്കളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ലോകോത്തര നിലവാരമുള്ള ഒരു അന്താരാഷ്ട്ര ശൃംഖല നിലനിർത്തുന്നതിനുമായി, ഡിഎച്ച്എൽ എക്സ്പ്രസ് തങ്ങളുടെ ആഗോള അടിസ്ഥാനസൗകര്യങ്ങൾ, ഫ്ലീറ്റ് ആധുനികവൽക്കരണ പദ്ധതികൾ, ഡിജിറ്റൽ ശേഷികൾ, പ്രവർത്തനപരമായ പ്രതിരോധശേഷി എന്നിവയിൽ ഗണ്യമായ നിക്ഷേപം തുടരുകയാണ്. 28 ബോയിംഗ് 777 ചരക്കുവിമാനങ്ങളടങ്ങിയ ഫ്ലീറ്റിന്റെ കൈമാറ്റം പൂർത്തിയായത്, കൂടുതൽ ഇന്ധനക്ഷമതയുള്ള വിമാനങ്ങൾ അവതരിപ്പിച്ചത്, എല്ലാ മേഖലകളിലുമുള്ള അടിസ്ഥാനസൗകര്യ വിപുലീകരണങ്ങളും നവീകരണങ്ങളും എന്നിവ സമീപകാല
നാഴികക്കല്ലുകളിൽ ഉൾപ്പെടുന്നു.

വ്യവസായത്തിൽ മുൻനിരയിലുള്ള സുരക്ഷാ ശേഷികളിലും ഡിഎച്ച്എൽ എക്സ്പ്രസ് നിക്ഷേപം തുടരുന്നു. 2026-ൽ, ലോകമെമ്പാടുമുള്ള കമ്പനിയുടെ ടാപ്പ (TAPA) സർട്ടിഫൈഡ് കേന്ദ്രങ്ങളുടെ എണ്ണം 500 കടന്നു; നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ, അടിസ്ഥാനസൗകര്യങ്ങൾ, പ്രവർത്തന പ്രക്രിയകൾ എന്നിവയിലെ തുടർച്ചയായ നിക്ഷേപങ്ങളിലൂടെ, ലോകത്ത് ഏറ്റവുമധികം ടാപ്പ സർട്ടിഫിക്കേഷനുള്ള ലോജിസ്റ്റിക്സ് ദാതാവ് എന്ന കമ്പനിയുടെ സ്ഥാനം ഇത് കൂടുതൽ ഉറപ്പിക്കുന്നു.

ഇതിന് സമാന്തരമായി, സൈബർ സുരക്ഷ, സിസ്റ്റം പ്രതിരോധശേഷി, ഷിപ്പ്‌മെന്റ് ദൃശ്യത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഡിഎച്ച്എൽ എക്സ്പ്രസ് തങ്ങളുടെ സാങ്കേതികവിദ്യയും ഐടി അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തിവരികയാണ്. എഐ (നിർമ്മിതബുദ്ധി) അധിഷ്ഠിത ശേഷികളും മൈഎക്സ്പ്രസ് (MyExpress) പ്ലാറ്റ്‌ഫോമിന്റെ തുടർച്ചയായ വിന്യാസവും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപഭോക്തൃ പരിഹാരങ്ങളിലെ നിക്ഷേപങ്ങൾ, അതിർത്തി കടന്നുള്ള ഷിപ്പിംഗ് ലളിതമാക്കാനും തങ്ങളുടെ ഷിപ്പിംഗ്
അനുഭവം മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു.

സുസ്ഥിരത ഡിഎച്ച്എൽ എക്സ്പ്രസിന്റെ കാതലായ മുൻഗണനയായി തുടരുന്നു. ഇന്ധനക്ഷമതയുള്ള വിമാനങ്ങൾ, സുസ്ഥിര വ്യോമയാന ഇന്ധനം (SAF), ഇലക്ട്രിക് വാഹനങ്ങൾ, കാർബൺ-ന്യൂട്രൽ കേന്ദ്രങ്ങൾ, കൂടാതെ ഉപഭോക്താക്കളെ അവരുടെ സ്വന്തം സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പിന്തുണയ്ക്കുന്നതോടൊപ്പം കമ്പനിയുടെ പ്രവർത്തനങ്ങളിലുടനീളം ബഹിർഗമനം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത മറ്റ് സംരംഭങ്ങൾ എന്നിവയിൽ കമ്പനി നിക്ഷേപം തുടരുന്നു.

ഡിഎച്ച്എൽ എക്സ്പ്രസിന്റെ സേവനങ്ങൾ, നിരക്കുകൾ, അധിക നിരക്കുകൾ (സർചാർജുകൾ) എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: dhl.com

Leave a Reply

Your email address will not be published. Required fields are marked *