
കണ്ണൂർ: ദിവസങ്ങൾക്കുശേഷം മോഷണംപോയ സ്വർണാഭരണങ്ങളിൽ 15 പവൻ വീടിൻ്റെ ഗേറ്റിൽ തിരിച്ചെത്തി. തയ്യിൽ കൂറുംബക്കാവിന് സമീപം ടി. പ്രസന്നയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് വീട്ടിൽനിന്ന് 21¼ പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇതിൽ 15 പവന്റെ ആഭരണങ്ങളാണ് ഇപ്പോൾ തിരിച്ചുകിട്ടിയിട്ടുള്ളത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, വള, മോതിരം, നെക്ലേസ് എന്നിവയാണ് മോഷണം പോയത്.
വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം നാട്ടിൽ വ്യാപകമായി ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകാം മോഷ്ടിച്ച സ്വർണത്തിൽ ഒരു ഭാഗം തിരികെ എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിലാണ് 15 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സിറ്റി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.കണ്ണൂർ: വീട്ടിലെ അലമാരയിൽനിന്ന് മോഷണംപോയ സ്വർണാഭരണങ്ങളിൽ ഒരുഭാഗം ദിവസങ്ങൾക്കുശേഷം വീട്ടുഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ. തയ്യിൽ കൂറുംബക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിൽനിന്നാണ് കഴിഞ്ഞാഴ്ച ഇരുപത്തിയൊന്നേകാൽ പവന്റെ ആഭരണം മോഷണം പോയത്. 15 പവന്റെ ആഭരണമാണ് തിരിച്ചുകിട്ടിയിരിക്കുന്നത്.
