Home » Blog » kerala Max » ‘ഗ്യാനേഷ് it’s done bro’;ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി

ഡൽഹി: വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികളെ ചൊല്ലി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി. “തെരഞ്ഞെടുപ്പ് കമ്മീഷൻ നന്നാക്കൂ! ഡൽഹിയിൽ പ്രധാനപ്പെട്ട വാർത്താസമ്മേളനം. ഗ്യാനേഷ് it’s done bro” എന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.

“ഗ്യാനേഷിനെ വെറുക്കുന്ന എല്ലാവരും ഒരുമിച്ചാൽ എന്താകും” എന്ന ചോദ്യവുമായി ഡൽഹിയിലേക്ക് തിരിക്കുകയാണെന്ന് വ്യക്തമാക്കി അഭിജീത് ഇൻസ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് സി.ജെ.പിയും പ്രതിഷേധത്തിലേക്ക് കടക്കുന്നത്. മുമ്പ് നീറ്റ് പരീക്ഷാക്രമക്കേടിൽ ശക്തമായ പ്രതിഷേധം ഉയർത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി രംഗത്തിറങ്ങിയവരാണ് സി.ജെ.പി. പിന്നീട് സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനും ഇവർ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *