
കൊച്ചി: മിറേ അസറ്റ് ഷെയർഖാനും എഎസ്കെ പ്രൈവറ്റ് വെൽത്തും തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. മിറേ അസറ്റ് ഷെയർഖാന്റെ പുതിയ ‘പ്രീമിയർ വെൽത്ത് പാർട്ണർ’ വിഭാഗത്തിന് കീഴിൽ ഓതറൈസ്ഡ് ബിസിനസ് പാർട്ണറായി എഎസ്കെ പ്രൈവറ്റ് വെൽത്തിനെ ഉൾപ്പെടുത്തി. ഈ വിഭാഗത്തിൽ പങ്കാളിയാകുന്ന ആദ്യ സ്ഥാപനമാണ് എഎസ്കെ പ്രൈവറ്റ് വെൽത്ത്. എഎസ്കെയുടെ വെൽത്ത് അഡ്വൈസറി, വിപണി പരിജ്ഞാനം, ദീർഘകാല നിക്ഷേപ സമീപനം എന്നിവയ്ക്കൊപ്പം മിറേ അസറ്റ് ഷെയർഖാന്റെ ബ്രോക്കിങ് പ്ലാറ്റ്ഫോം, സാങ്കേതികവിദ്യ, ഗവേഷണം, റിസ്ക് മാനേജ്മെന്റ്, എക്സിക്യൂഷൻ സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തും. സമ്പന്നരും ഉയർന്ന ആസ്തിയുള്ള വ്യക്തികളും ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച നിക്ഷേപ സേവനങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും നൽകുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. എക്സിക്യൂഷൻ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദീർഘകാല ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം സഹായിക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു.
