Home » Blog » kerala Max » 100 കോടി ഡോളർ നിക്ഷേപവുമായി ഗേറ്റ്സ് ഫൗണ്ടേഷൻ
IMG-20260925-WA0000

കൊച്ചി: ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും അവസരങ്ങൾ വിപുലീകരിക്കുന്നതിനായി തുല്യമായ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഗേറ്റ്സ് ഫൗണ്ടേഷൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 100 കോടി യുഎസ് ഡോളർ ചെലവഴിക്കും. ഫൗണ്ടേഷന്റെ പത്താമത് വാർഷിക ഗോൾകീപ്പേഴ്സ് റിപ്പോർട്ടിലാണ് പ്രഖ്യാപനം. എഐയുടെ നേട്ടങ്ങൾ സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ അന്തരം വർധിപ്പിക്കാതെ കുറയ്ക്കുന്നതിനുള്ള നടപടികൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യപരിചരണത്തിനും 40 ശതമാനം വീതവും കൃഷിക്ക് 10 ശതമാനവും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിന് 10 ശതമാനവും ഫണ്ട് വിനിയോഗിക്കും. വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന എഐ ടൂളുകൾ വികസിപ്പിക്കുന്നതിനും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനും ഫൗണ്ടേഷൻ മുൻഗണന നൽകും.

Leave a Reply

Your email address will not be published. Required fields are marked *