Home » Blog » kerala Max » ആമസോൺ ഇന്ത്യ ബെസ്റ്റ് ഇൻ ടെക് അവാർഡ്‌സ് 2026 പ്രഖ്യാപിച്ചു
IMG-20260907-WA0001

ബെംഗളൂരു: ആമസോൺ ഇന്ത്യ ബെസ്റ്റ് ഇൻ ടെക് അവാർഡ്‌സിന്റെ രണ്ടാം പതിപ്പ് ജേതാക്കളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. സ്മാർട്ട്‌ഫോൺ, ടിവി, ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, വെയറബിൾ, ഓഡിയോ, ക്യാമറ, ഹോം അപ്ലയൻസ് വിഭാഗങ്ങളിലെ മികച്ച ഉൽപ്പന്നങ്ങളെയാണ് പുരസ്‌കാരങ്ങൾ ആദരിച്ചത്.

ആമസോൺ ഇന്ത്യയിലെ ഉപഭോക്തൃ റേറ്റിംഗുകളും അവലോകനങ്ങളും അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ ആദ്യം തിരഞ്ഞെടുത്തു. തുടർന്ന് സാങ്കേതിക വിദഗ്ധരടങ്ങിയ ജൂറി പ്രകടനം, പുതുമ, മൂല്യം എന്നിവ വിലയിരുത്തി. പ്രധാന വിഭാഗങ്ങളിൽ ഉപഭോക്താക്കളുടെ വോട്ടും പരിഗണിച്ചാണ് അന്തിമ ജേതാക്കളെ തെരഞ്ഞെടുത്തത്. 40,000-ത്തിലധികം ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ സർവേയും നടത്തി.

സാംസങ് ഗാലക്‌സി S26 അൾട്രാ സ്മാർട്ട്‌ഫോൺ ഓഫ് ദി ഇയർ ആയി. ഗാലക്‌സി Z ഫോൾഡ്8 മികച്ച ഫോൾഡബിൾ ഫോണായി. ഷവോമി 17 സീരീസ് മികച്ച ക്യാമറ ഫോണിനുള്ള പുരസ്‌കാരം നേടി. സോണി ബ്രാവിയ 2M2 ഏറ്റവും വിശ്വസ്തമായ ടിവിയായി. അസ്യൂസ് സെൻബുക്ക് 14 മികച്ച സ്മാർട്ട് ചോയ്സ് ലാപ്ടോപ്പായി. വൺപ്ലസ് പാഡ് 4 മികച്ച ഹൈ-പെർഫോമൻസ് ടാബ്‌ലെറ്റായി.

സാംസങ് ഗാലക്‌സി വാച്ച്9 മികച്ച ദൈനംദിന സ്മാർട്ട് വാച്ചായി. ബോസ്, സോണി, കാനൻ, എൽജി, ഹൈയർ, ബോഷ് എന്നിവയും വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നേടി. ഒക്ടോബർ 8ന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026ൽ ഉപഭോക്താക്കൾക്ക് ഈ ഉൽപ്പന്നങ്ങൾ പ്രത്യേക വിലയിൽ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *