
കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട അടയ്ക്കാനിരിക്കെ സന്നിധാനത്ത് അരവണക്ഷാമം നേരിടുന്നു. നിലവിൽ 5000 ടിൻ അരവണ മാത്രമാണ് ആകെയുള്ളത്. എന്നാൽ, ഇന്നത്തെ ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 കവിഞ്ഞിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് കൂടി ഉൾപ്പെടുത്തുമ്പോൾ പതിനായിരക്കണക്കിന് ഭക്തർ ദർശനത്തിനെത്തുമെന്നിരിക്കെ, അരവണ സ്റ്റോക്ക് തീർന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അരവണ പ്ലാന്റിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഉത്പാദനം നിർത്തിവെച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. മുൻ ദിവസങ്ങളിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രം നൽകിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
