New-Project-43-680x450.jpg

ലയാള സിനിമയെ ലോകം തിരിച്ചറിയുന്നത് ഇനി അടൂരും അരവിന്ദനും ഷാജി എൻ കരുണും ചെയ്ത സിനിമകളിലൂടെയല്ല, മറിച്ച് ഇന്നത്തെ യുവ സംവിധായകരുടെ കൃതികളിലൂടെയാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി.

“അടൂരും അരവിന്ദനും ഷാജി എൻ കരുണും ചെയ്ത സിനിമകളിലൂടെയല്ല ലോകം ഇനി മലയാള സിനിമയെ കാണുന്നത്. അത് ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിലൂടെയാണ്. ഇപ്പോഴത്തെ തലമുറയിലെ സംവിധായകർ മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ്. ലോകം ഇന്ന് മലയാള സിനിമയെ അറിയുന്നത് ഇവരുടെ സിനിമകളിലൂടെയാണ്. അതിൽ ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സർക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിനും നിർണായക പങ്കുണ്ട്.”

ദുബായിലോ അബുദാബിയിലോ മസ്‌കറ്റിലോ ഐ.എഫ്.എഫ്.കെ പോലൊരു സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ എന്തുകൊണ്ട് ചിന്തിക്കരുത്?,” അറബ് രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളുടെ സംഭാവനയും റസൂൽ പൂക്കുട്ടി പ്രത്യേകം ചൂണ്ടിക്കാട്ടി. “അവരാണ് മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ 40 മുതൽ 50 ശതമാനം വരെ നിർമ്മിക്കുന്നത്. അവർക്കായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു എന്നും റസൂൽ പൂക്കുട്ടി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *