Home » Blog » Kerala » “ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ റിയാസിനെ അതിൽ കുറ്റം പറയാനാകില്ല” – പരിഹസിച്ച് കെ മുരളീധരൻ
6

കോഴിക്കോട്: ഇ.ഡി അയയ്ക്കുന്ന കേസ് റിപ്പോർട്ടുകളിൽ ഏത് സർക്കാരാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിർക്കുമ്പോഴും, നിയമനടപടികളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മുൻപ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി. നോട്ടീസ് അയച്ചപ്പോൾ അവർ പൂർണ്ണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാൽ അവരും രാഹുൽ ഗാന്ധിയും ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ അടിച്ചോടിക്കുന്ന ശീലം കോൺഗ്രസിനില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

പി.എ. മുഹമ്മദ് റിയാസിനെതിരെ മന്ത്രി കടുത്ത പരിഹാസം ഉയർത്തുകയും ചെയ്തു. “ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയിൽ തെറ്റ് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ, എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ല.” – കെ. മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *